വൈപ്പിൻ: നിക്ഷേപ തട്ടിപ്പ് ആരോപിച്ച് ആതിര ജ്വല്ലറിയുടെ സഹോദരസ്ഥാപനമായിരുന്ന ആതിര ഫൈനാൻസിനെതിരെ പള്ളിപ്പുറം മാണി ബസാർ സ്വദേശികളായ അമ്മയും മകനും മുനമ്പം പോലീസിൽ പരാതി നൽകി. വർഷത്തിൽ 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അമ്മയിൽ നിന്നും നാലു ലക്ഷം രൂപയും മകനിൽ നിന്ന് ഒരു ലക്ഷം രൂപയുമുൾപ്പെടെ അഞ്ചുലക്ഷം കൈപ്പറ്റി കാലാവധി കഴിഞ്ഞിട്ടും പണവും പലിശയും തിരികെ നൽകിയില്ലെന്നാണ് ആരോപണം. പണവും പലിശയും തിരികെ ലഭിക്കാതായതോടെയാണ് ഇവർ പോലീസിനെ സമീപിച്ചത്. പരാതിയിൽ ഉടമ രണ്ടു തൈക്കൽ ആന്റണിക്കെതിരെ മുനമ്പം പോലീസ് വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

