-2.1 C
New York
Sunday, January 4, 2026

Buy now

spot_imgspot_imgspot_img

ഉപജില്ലാ സ്കൂൾ കലോത്സവം: സഹോദരൻ മെമ്മോറിയൽ സ്കൂളിന് ഒന്നാം സ്ഥാനം

വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗത്തിൽ ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ എടവനക്കാട് എച്ച്.ഐ.എച്ച്.എസ് ഒന്നാം സ്ഥാനവും എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. രണ്ടാം സ്ഥാനവും സെന്റ് അഗസ്റ്റിൻ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ പള്ളിപ്പുറം ലിറ്റിൽ ഫ്ളവർ, എടവനക്കാട് എച്ച്.ഐ, സഹോദരൻ മെമ്മോറിയൽ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ പള്ളിപ്പുറം ലിറ്റിൽ ഫ്ളവർ ഒന്നാം സ്ഥാനവും ഞാറക്കൽ സെന്റ് മേരീസ്, എടവനക്കാട് സെന്റ് അംബ്രോസ് എന്നിവ രണ്ടാം സ്ഥാനവും പങ്കിട്ടു. ചക്കരക്കടവ് സെന്റ് ജോർജ് മൂന്നാം സ്ഥാനത്തെത്തി. സംസ്കൃതോത്സവത്തിൽ ഞാറക്കൽ സെന്റ് മേരീസ്, കർത്തേടം സേക്രട്ട് ഹാർട്ട്, ഓച്ചന്തുരുത്ത് എസ്.എസ്.എസ് എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ അദ്ധ്യക്ഷയായി. നടൻ അപ്പുജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ. തങ്കരാജ്, എ.ഇ.ഒ ഷൈനാമോൾ തുടങ്ങിയവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles