വൈപ്പിന്‍: എളങ്കുന്നപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ലൈബ്രറി കെ. എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 12.50 ലക്ഷം രൂപ ചെലവിലാണ് ലൈബ്രറി സ്ഥാപിച്ചത്. പി.ടി.എ പ്രസിഡന്റ് മുരളി മോഹന്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക എന്‍. കെ സീന, പി.ടി.എ വൈസ് പ്രസിഡന്റ് ജിബി, ബിന്ദു കുമാരി, കെ. എസ് ഷനോജ് കുമാര്‍, കെ. എം അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

