വൈപ്പിൻ: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്‌ക്ക് കൈമാറിയ എൽഡ്രീനയ്‌ക്കും സാൽവിയക്കും നാടിന്റെ ആദരം. കഴിഞ്ഞദിവസം ഇരുവരും സ്കൂളിലേക്ക് പോകുമ്പോഴാണ്കുഴുപ്പിള്ളി ചെറുവൈപ്പ് റോഡിൽനിന്ന് ലഭിച്ച മാല, റിട്ട. എസ്ഐ സജീവ് വഴി ഉടമയായ അഡ്വ. ആശ ഹഡ്സന് കൈമാറിയത്. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് സ്കൂളിലെയും ചെറായി രാമവർമ യൂണിയൻ ഹൈസ്കൂളിലെയും വിദ്യാർഥികമായ ഇരുവരും ചെറുവൈപ്പ് സ്വദേശികളാണ്. കുഴുപ്പിള്ളി റിവർ ലാൻഡ് ക്ലബ് ഇവരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉപഹാരങ്ങൾ നൽകി. ജോജോ ചിയേടത്ത്, ബിനോയ് മാടവന, കെ എൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

