ഞാറക്കൽ: സംസ്ഥാന സർക്കാരിൻ്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം കായിക വകുറിൻ്റെ 50 ലക്ഷം രൂപയും എം എൽ എ യുടെ നിയോജക മണ്ഡലം ആസ്‌തി വികസന പയരിയിൽ നിന്ന് 50 ലക്ഷം രൂപയും വിനിയോഗിച്ച് നവീകരിച്ച അറക്കൽ ജയ് ഹിന്ദ് മൈതാനത്തിൻ്റെ ഉദ്ഘാടനം നവംബർ 4 ന് വൈകിട്ട് 5 മണിക്ക്. കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദു റഹിമാൻ ഉദ്‌ഘാടനം നിർവഹിക്കും. കെ.എൻ.ഉണ്ണികൃഷ്ണൻ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും.

