പള്ളിപ്പുറം : പദ്ധതികൾ നടപ്പിലാക്കുന്നതിൽ വൻ പരാജയമായിരുന്നു നിലവിലെ പള്ളിപ്പുറം പഞ്ചായത്ത് ഭരണസമിതി എന്ന പ്രതിപക്ഷം ആരോപിച്ചു. അർഹതപ്പെട്ടവർക്ക് പോലും അവകാശങ്ങൾ ലഭിച്ചിട്ടില്ല.
മുനമ്പം- അഴീക്കോട് പാലത്തിന് വേണ്ടി പഞ്ചായത്തിന്റെ 56 സെന്റ് സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ, നഷ്ടപരിഹാരമായി കിട്ടേണ്ട ആറു കോടിയോളം രൂപ ഇതുവരെയും മേടിച്ചെടുക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടു. പാർട്ടിക്കാർക്ക് ഒത്താശ ചെയ്ത് അനധികൃത നിർമ്മാണങ്ങൾ നടത്തി ഭരണസമിതി സാമ്പത്തിക ലാഭമുണ്ടാക്കിയതായും പ്രതിപക്ഷം ആരോപിച്ചു. അനധികൃത കൈയ്യേറ്റം തടയുന്നതിലും പരാജയം.
പഞ്ചായത്തിന്റെ പ്രധാന വരുമാന മാർഗമായ ചെമ്മീൻ കെട്ട് കൃത്യമായി ആഴം വർദ്ധിപ്പിക്കൽ നടത്താതെയും മൽസ്യ സമ്പത്ത് കൂട്ടാതെയും മൽസ്യ തൊഴിലാളികൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. പഞ്ചായത്തിന്റെ വടക്കൻ മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഗ്രൗണ്ട് ലെവൽ വാട്ടർ ടാങ്ക് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇന്ന് വരെ പരിഹാരമായിട്ടില്ല.
ലൈഫ് മിഷൻ പദ്ധതി ഉൾപ്പെടെ ജങ്ങൾക്ക് ലഭിക്കേണ്ട പദ്ധതികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട ഭരണസമിതി ഈ തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന് പ്രതിപക്ഷം പറഞ്ഞു.

