വൈപ്പിൻ:തീരദേശ ഹൈവേയിലെ നിർദിഷ്ട ഫോർട്ട്കൊച്ചി–വൈപ്പിൻ തുരങ്ക പദ്ധതി ഉടൻ നടപ്പാക്കണമെന്ന് എൻസിപി എസ് വൈപ്പിൻ ബ്ലോക്ക് കൺവൻഷൻ ആവശ്യപ്പെട്ടു. ഗോശ്രീ സമാന്തര പാലങ്ങൾക്ക് അടിയന്തരനപടി വേണമെന്നും ആവശ്യമുന്നയിച്ചു. മുനമ്പം ഭൂപ്രശ്‌നത്തിൽ പരിഹാരം കാണാൻ പരിശ്രമിച്ച എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ചു.സംസ്ഥാന ട്രഷറർ പി ജെ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം എച്ച് റഷീദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി ജി രവീന്ദ്രൻ, ജില്ലാ ട്രഷറർ പ്രമോദ് മാലിപ്പുറം, രാജു തെക്കൻ, വി ജെ ഹൈസന്ത്, എൻ ജി തോമസ്, വി എക്‌സ് ബെനഡിക്ട്, എ കെ സുമദത്തൻ എന്നിവർ സംസാരിച്ചു.പൊതുപ്രവർത്തനരംഗത്ത് 50 വർഷം പൂർത്തിയാക്കിയ പി ജെ കുഞ്ഞുമോനെ ആദരിച്ചു.

