വൈപ്പിൻ: ബസിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന് പരിക്കേറ്റു. മനക്കപ്പടി മുക്കത്ത് ചെരുവുപറമ്പ് ഭുവനചന്ദ്രനാ(70) ണ് പരിക്കേറ്റത്. സ്റ്റോപ്പിൽ നിർത്തിയ ബസിൽ കയറുന്നതിനു മുന്നേ ബസ് മുന്നോട്ടെടുത്തതാണ് അപകടകാരണമെന്നും വീഴ്ചയിൽ പല്ല് ഒടിഞ്ഞതായും ഇയാൾ മുളവുകാട് പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസം കാളമുക്ക് ബസ് സ്റ്റോപ്പിൽ ആയിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ വൈപ്പിൻ റൂട്ടിലെ മയൂര എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

