വൈപ്പിൻ : റോഡു മുറിച്ചു കടക്കവെ ബൈക്ക് ഇടിച്ച് തെറിച്ച് വീണ കാൽനടയാത്രക്കാരൻ മരിച്ചു. എടവനക്കാട് ബ്ലാവേലിൽ ഷാജി ( 54) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലിന് എടവനക്കാട് എ ഇ ഒ സ്റ്റോപ്പിലായിരുന്നു അപകടം. പുലർച്ചെ ചായ കുടിക്കാനായിപോകുകയായിരുന്നു. അപകടത്തെ തുടർന്ന് ഉടൻ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് നായരമ്പലം പൊതു ശ്മശാനത്തിൽ. ഭാര്യ: ജയ. മക്കൾ: ആതിര, ആരതി.

