വൈപ്പിൻ: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിൽ കോടതി ഉത്തരവ് ലംഘിച്ച് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി അതിക്രമം കാണിച്ച മധ്യവയസ്കനെതിരെ പോലീസ് ഗാർഹിക പീഡനത്തിനു കേസ് എടുത്തു. ഭാര്യ നൽകിയ പരാതിയിൽ മാലിപ്പുറം കർത്തേടം കൊല്ലമ്മ പറമ്പിൽ ലൈജു(49 )വിനെതിരെയാണ് ഞാറക്കൽ പോലീസ് കേസ് എടുത്തത്. ബുധനാഴ്ച രാത്രി വീട്ടിലെത്തി പരാതിക്കാരിയുടെ സ്റ്റീൽ ഇട്ട കൈ പിടിച്ച് തിരിക്കുകയും ഭീഷണി പ്പെടുത്തിയെന്നുമാണ് പരാതി. ഇയാളോട് ഭാര്യ താമസിക്കുന്നിടത്ത് പോകരുതെന്ന് ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവുള്ളതാണ്. ഇത് ലംഘിച്ചതിനും കേസുണ്ട്.

