വൈപ്പിൻ : മാതാപിതാക്കളെ മർദിച്ചു എന്നാരോപിച്ച് ബന്ധുവിനും സുഹൃത്തിനും എതിരെ ഞാറക്കൽ പോലീസിൽ പരാതി നൽകി യുവതി. മാതാപിതാക്കളെ മർദിക്കുകയും തടയാൻ ചെന്ന തന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു എന്നാണ് ആരോപണം. എളങ്കുന്നപ്പുഴ പെരുമാൾ പടി സ്വദേശിനിയാണ് പരാതി നൽകിയത്. കഴിഞ്ഞദിവസം യുവതിയുടെ പിതാവുമായി ബന്ധപ്പെട്ട ഒരു തർക്ക വിഷയം പറഞ്ഞു തീർക്കാനാണ് ഇരുവരും യുവതിയുടെ വീട്ടിലെത്തിയത്. കാര്യങ്ങൾ പറയുന്നതിനിടയിൽ പിതാവിനെ ഇരുമ്പുകമ്പികളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തടയാൻ ചെന്നപ്പോഴാണ് അമ്മയ്ക്കും യുവതിക്കും മർദനമേറ്റത്. പിതാവിന്റെ വാരിയെല്ലുകൾക്കും വൃക്കയ്ക്കും തകരാറുണ്ടെന്നും നിലവിൽ ചികിത്സയിൽ ആണെന്നും പരാതിയിൽ പറയുന്നുണ്ട്.. സംഭവത്തിൽ പെരുമാൾ പടി

