വൈപ്പിൻ: പുനർനിർമാണം നടത്തിയ നായരമ്പലം പഞ്ചായത്തിലെ കടേക്കുരിശിങ്കല്‍ റോഡില്‍ 200 മീറ്റര്‍ ദൂരം ഒഴിച്ചിട്ടതിൽ പ്രതിഷേധിച്ചും നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഒഫീസിനുമുന്നില്‍ കാല് കൂട്ടിക്കെട്ടി ഒറ്റയാൾ സമരം. ജില്ലാപഞ്ചായത്തിന്റ 10.5 ലക്ഷം രൂപ അനുവദിച്ച റോഡില്‍ മധ്യഭാഗത്താണ് 200 മീറ്റര്‍ ഒഴിച്ചിട്ടിരിക്കുന്നത്. ഇത് വാര്‍ത്തയായശേഷം മട വെയിസ്റ്റ് ഇട്ട് നിരത്തി. എന്നാൽ, റോഡ് റോളര്‍ ഉപയോഗിക്കാതിരുന്നതുമൂലം കൂര്‍ത്ത കല്ലുകള്‍ കാല്‍നടപോലും അസാധ്യമാക്കിയ സാഹചര്യത്തിലാണ് സമരമെന്ന് സുപ്രി പറഞ്ഞു. യുഡിഎഫ് ഭരണസമിതി അഞ്ചുവര്‍ഷംമുമ്പ് ഇറക്കിയ പ്രകടനപത്രികയില്‍ എല്ലാ റോഡുകളും പുനര്‍നിര്‍മിക്കുമെന്നും കുടുങ്ങാശേരിയില്‍ ഷോപ്പിങ് കോംപ്ലക്‌സ് പണിയുമെന്നും പഞ്ചായത്ത് ഗ്രൗണ്ടില്‍ മിനിസ്റ്റേഡിയം നിര്‍മിക്കുമെന്നും പറഞ്ഞിരുന്നു. ഒന്നും ചെയ്‌തില്ല. റോഡ് പുനര്‍നിര്‍മാണം ഇനിയും നീണ്ടാല്‍ 17 മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് സുപ്രി കാട്ടുപറമ്പില്‍ അറിയിച്ചു.

