വൈപ്പിൻ : പണയം വച്ച സ്വർണം തിരിച്ചു ചോദിച്ചതിലുള്ള വിദ്വേഷത്താൽ ഭർത്താവും മാതാവും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാരോപിച്ച് 47കാരിയായ വീട്ടമ്മനൽകിയ പരാതിയിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ പോലീസ് കേസെടുത്തു. നായരമ്പലം പാലക്ക പറമ്പിൽ പ്രമോദ്, മാതാവ് ഭൈമിക എന്നിവർക്കെതിരെ ഞാറക്കൽ പോലീസാണ് കേസെടുത്തിട്ടുള്ളത്. 2004 ൽ ആയിരുന്നു വീട്ടമ്മയുടെ വിവാഹം നടന്നത്. ഇതിനുശേഷം പലപ്പോഴായി 40 പവനോളം സ്വർണാഭരണങ്ങൾ ഭർത്താവ് കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

