വൈപ്പിൻ
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശിപ്പിക്കൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷയായി. പ്രോഗ്രസ് റിപ്പോർട്ട് സിപ്പി പള്ളിപ്പുറം, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎക്കു നൽകി പ്രകാശിപ്പിച്ചു. ഡിജിറ്റൽ ഡോക്യുമെന്റ് ഡോ. കെ എസ് പുരുഷൻ പ്രകാശിപ്പിച്ചു. വികസനപത്രികയും പുറത്തിറക്കി. ജില്ലാ പഞ്ചായത്ത് അംഗം എം ബി ഷൈനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എ സാജിത്ത്, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ബ്ലോക്ക് അംഗങ്ങൾ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ബ്ലോക്ക് സെക്രട്ടറി ലോറൻസ് അന്റോണിയ അൽമേഡ എന്നിവർ സംസാരിച്ചു.

