വൈപ്പിൻ : വീട്ടിൽ സൂക്ഷിച്ചിരുന്ന 11.5 പവന്റെ സ്വർണാഭരണങ്ങളും 20,000 രൂപയും മോഷണം പോയതായി പരാതി. എടവനക്കാട് ഇല്ലത്തുപടി കറുകപ്പാടത്ത് അഷ്റഫാണ് പരാതിക്കാരൻ. വീടിനകത്തെ കിടപ്പുമുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കാണാതായതെന്ന് ഞാറക്കൽ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ 14ന് മൂന്ന് മാസം മുമ്പുള്ള ഏതോ ദിവസമാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

