-2.1 C
New York
Sunday, January 4, 2026

Buy now

spot_imgspot_imgspot_img

വികസനനേട്ടങ്ങൾ പങ്കിട്ട്‌ 
സുസ്ഥിര വികസന ജാഥ തുടങ്ങി

വൈപ്പിൻ: സമാനതകളില്ലാത്ത വികസനത്തിന്റെ അഞ്ചുവർഷം പൂർത്തിയാക്കിയ എൽഡിഎഫ്‌ ഭരണത്തിലുള്ള വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള സുസ്ഥിര വികസന പ്രചാരണജാഥ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്‌തു. പെരുന്പിള്ളിയിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി പി ഡി ലൈജു അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ മേഴ്‌സി തോമസ്‌, കെ വി നിജിൽ എന്നിവർ സംസാരിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ക്യാപ്‌റ്റൻ കെ എ സാജിത്, വൈസ്‌ ക്യാപ്‌റ്റൻ എം ബി ഷൈനി, മാനേജർ കെ കെ ജോഷി എന്നിവർക്കുപുറമെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുളസി സോമൻ, കെ കെ ബാബു, പി ബി സജീവൻ, ഇ സി ശിവദാസ്‌, എൻ എസ്‌ സൂരജ്‌ എന്നിവർ സംസാരിച്ചു.ആദ്യദിന സമാപനം ചാത്തങ്ങാട്‌ ബസാറിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി ഉദ്‌ഘാടനം ചെയ്‌തു. കെ യു ജീവൻമിത്ര അധ്യക്ഷനായി. പി വി സിനിലാൽ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles