മുളവുകാട് : തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുളവുകാട് പഞ്ചായത്തിൽ ഇഞ്ചോടിച്ച് പോരാട്ടം നടക്കുമെന്ന് മുന്നണികൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഓരോ ജനപ്രതിനിധികളും നല്ല രീതിയിൽ പ്രവർത്തിച്ചു എന്ന ആത്മവിശ്വാസത്തിലാണ് മുളവുകാട് പഞ്ചായത്തിലെ ഓരോ ജനപ്രതിനിധികളും. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരു ഭരണസമിതി അല്ല നിലവിലുള്ളത്. അതുകൊണ്ട് ജനങ്ങൾ തന്നെ മാറി ചിന്തിക്കുമെന്ന കാര്യം തീർച്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
വിവിധ പാർട്ടികൾക്കുളളിലെ ഉൾപ്പോരുകൾ പുറത്തേക്ക് നീങ്ങുന്നത് മറ്റു പാർട്ടിക്കാർ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ തർക്കവിഷയമാക്കുകയാണ്. പ്രചരണത്തിന് മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ് പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്. അഞ്ചാം തീയതിയോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

