വൈപ്പിൻ; പള്ളിപ്പുറം പഞ്ചായത്തിലെ വികസനസദസ്സ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ 185.86 കോടി രൂപയുടെ പ്രവൃത്തികൾ കഴിഞ്ഞ നാലരവർഷത്തിൽ ചെയ്തതായി അദ്ദേഹം അറിയിച്ചു. ആസ്തിവികസന പദ്ധതിയിൽ 4.72 കോടി രൂപയുടെ പ്രവൃത്തികൾ ചെയ്തു. പ്രത്യേക വികസനപദ്ധതിയിൽ 85.39 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തിയാക്കി. തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതിയിൽ 64 ലക്ഷവും ഹാർബർ എൻജിനിയറിങ്ങിൽ 1.82 കോടിയും ബജറ്റ് അനുവദിച്ചതിൽ 60 ലക്ഷവും കിഫ്ബിയിൽ 142 കോടി രൂപയും പ്രധാനപ്രവൃത്തികളിൽ 318 കോടി രൂപയും ചെലവഴിച്ചതായും എംഎൽഎ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷയായി. ജില്ലാ ആർപിഐ സി കെ മോഹനൻ ആമുഖപ്രഭാഷണം നടത്തി. ജസ്റ്റിസ് കെ കെ ദിനേശൻ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ് സുഷമകുമാരി അവതരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അനുമോദനം നടത്തി. വിവിധതലങ്ങളിൽ മികവ് തെളിയിച്ചവരെ സിപ്പി പള്ളിപ്പുറം ആദരിച്ചു. ജില്ലാപഞ്ചായത്ത് അംഗം എം ബി ഷൈനി, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി ബി സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

